കാരുണ്യ ലോട്ടറി ഒന്നാംസമ്മാനം പെയിന്റിംഗ് തൊഴിലാളിക്ക്

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് പെയിന്റിംഗ് തൊഴിലാളിക്ക്. ചമ്പക്കുളം സ്വദേശിയായ ചന്ദ്രബാബുവിനെയാണ് ആ ഭാഗ്യം തേടിയെത്തിയത്. വ്യാഴാഴ്ചയായിരുന്നു ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.

Also read:വയനാടിന് കൈത്താങ്ങായി ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; ഇതുവരെ ലഭിച്ചത് 89 കോടിയിലധികം രൂപ

കഴിഞ്ഞ ദിവസം മങ്കൊമ്പ് തെക്കേക്കരയിലെ ലോട്ടറി ഏജന്റ് എൺപതുംചിറയിൽ ഉദയന്റെ അടുത്ത് നിന്നും വാങ്ങിയ രണ്ട് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്. എല്ലാദിവസവും ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ചുവരുന്ന ആളാണ് ചന്ദ്രബാബു. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് ആൺമക്കളും അടങ്ങുന്ന ചന്ദ്രബാബുവിന്റെ കുടുംബം വർഷങ്ങളായി വാടകവീടുകളിലാണ് കഴിഞ്ഞുവരുന്നത്. സമ്മാനത്തുകയ്ക്ക് സ്വന്തമായി സ്ഥലവും വീടും വാങ്ങുമെന്ന് ബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News