ജനങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമായി താലൂക്ക് തല അദാലത്തില്‍ പരാതികള്‍ക്ക് പരിഹാരം. കഴിഞ്ഞ ദിവസം നടന്ന തിരുവനന്തപുരം താലൂക്ക് അദാലത്തില്‍ മന്ത്രിമാര്‍ നേരിട്ട് പങ്കെടുത്ത് നിരവധി പരാതികളാണ് തീര്‍പ്പാക്കിയത്.
റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ മുതല്‍ ഭൂമിയില്‍ കരം ഒടുക്കാനുള്ള അനുമതിവരെ തേടിയെത്തിയവര്‍. വീടിന് അപേക്ഷ നല്‍കി കാത്തിരുന്നവര്‍, എല്ലാവര്‍ക്കും മന്ത്രിമാര്‍ നേരിട്ട് പങ്കെടുത്ത താലൂക്ക് അദാലത്തില്‍ പരിഹാരം ലഭിച്ചു.
Also Read: സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ ആശ്വാസമാവുന്ന ‘കരുതലും കൈത്താങ്ങും’
മേനംകുളം സ്വദേശിനി ശൈലജക്ക് സ്വന്തം ഭൂമിയില്‍ കരം അടയ്ക്കുന്നതിന് 20 വര്‍ഷമാണ് കാത്തിരിക്കേണ്ടി വന്നത്. ശൈലജയുടെ വിഷമത്തിന് അന്തിമ പരിഹാരമായ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കൈമാറുകയായിരുന്നു.
ഭിന്നശേഷിക്കാരായതിനാല്‍ ഉറ്റവര്‍ പോലും ഉപേക്ഷിച്ച ദമ്പതികളുടെ വീടെന്ന സ്വപ്നത്തിനാണ് പരിഹാരമായത്. കഠിനംകുളം സ്വദേശികളായ സുരേഷും പാര്‍വതിയും മണ്ണും വീടും പദ്ധതിയില്‍ പഞ്ചായത്തിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന ഉറപ്പുമായാണ് മടങ്ങിയത്.
Also Read: കരുതലും കൈത്താങ്ങും: 50 ശതമാനത്തിൽ അധികം പരാതികൾക്ക് പരിഹാരം കണ്ടെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം താലൂക്ക് അദാലത്തില്‍ മന്ത്രി ജി.ആര്‍.അനിലും വി.ശിവന്‍കുട്ടിയും, ജില്ലയിലെ എംഎല്‍എമാരും മേയര്‍ ആര്യാ രജേന്ദ്രനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറും പരാതി പരിഹരിക്കുന്നതിന് നേതൃത്വം നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here