സാധാരണക്കാരുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം കണ്ട് കരുതലും കൈത്താങ്ങും അദാലത്ത്. എറണാകുളം കുന്നത്തുനാട് താലൂക്ക് തല അദാലത്തില്‍ 173 പരാതികള്‍ തീര്‍പ്പായി. ആകെ 233 പരാതികളാണ് ഉണ്ടായിരുന്നത്. മറ്റ് അപേക്ഷകളില്‍ തുടര്‍നടപടി നിര്‍ദ്ദേശിച്ച് വകുപ്പുകള്‍ക്ക് കൈമാറി
കെട്ടിടത്തിന് നമ്പറിടല്‍, പോക്കുവരവ് , മുന്‍ഗണന കാര്‍ഡ് നല്‍കല്‍, ഭൂമി സര്‍വെ
തുടങ്ങിയ വിവിധ വിശയങ്ങളിലാണ് കൂടുതല്‍ പരാതികള്‍ വരുന്നത്. കുന്നത്തുനാട് താലൂക്ക് അദാലത്തില്‍ 21 മുന്‍ഗണന റേഷന്‍ കാര്‍ഡുകളാണ് ഇന്ന് വിതരണം ചെയ്ത്. ഇതില്‍ 11 പേര്‍ കാന്‍സര്‍ രോഗികളും 10 പേര്‍ ഡയാലിസിസ് രോഗികളുമാണ്.മന്ത്രിമാരായ പി രാജീവും പി പ്രസാദും ചേര്‍ന്നു കാര്‍ഡുകള്‍ നല്‍കി. ജനങ്ങള്‍ക്ക് അനുകൂലമായി ചട്ടങ്ങളെ വ്യാഖ്യാനിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും മന്ത്രി പി രാജീവ്.
Also Read : സംഗീതത്തിന്റെ ശ്രീകോവിലിൽ എത്തിയ അനുഭൂതി; മുംബൈയിൽ റഫിയുടെ വീട്ടിലെത്തിയ അനുഭവം പങ്ക് വച്ച് ജയരാജ് വാരിയർ
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു പരാതികള്‍ കുറഞ്ഞതു സര്ക്കാര്‍ ഭരണസംവിധാനത്തിന്റെ മികവായാണ്. സാധാരണക്കാര്‍ക്ക് അനുകൂലമായ രീതിയില്‍ നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിച്ചാണു പ്രേഷ്ങള്‍ക്ക് പരിഹാരം കാണുന്നത്. ജനുവരി മൂന്ന് വരെയാണ് എറണാകുളം ജില്ലയിഎല്‍ അദാലത്ത്. നാളെ ആലുവ താലൂക്കില്‍ രാവിലെ 10 മുതല്‍ അദാലത്ത് നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here