വീല്‍ചെയറില്‍ അദാലത്തിലെത്തിയ ചെല്ലമ്മയ്ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്. കുന്നത്തുനാട് താലൂക്ക്അദാലത് വേദിയില്‍ അവിവാഹിതക്കുള്ള പെന്‍ഷന്‍ ഉത്തരവ് തിരുവാണിയൂര്‍ സ്വദേശിയായ ചെല്ലമ്മയ്ക്ക് കൈമാറി. രണ്ട് വര്‍ഷത്തെ പരാതിക്കാണ് ഇതോടെ പരിഹാരമായത്.
ശാരീരിക പരിമിതികള്‍ക്കിടയിലും ചെല്ലമ്മ അദാലത്ത് വേദിയില്‍ എത്തി. മന്ത്രിയെ കണ്ടു നേരിട്ട് കാര്യങ്ങള്‍ പറഞ്ഞു.കഴിഞ്ഞ രണ്ടു വര്‍ഷമായി അവിവാഹിത പെന്‍ഷന്‍ ലഭിക്കുന്നതിനായുള്ള ശ്രമത്തിലാണ്. 25 വര്‍ഷം മുമ്പ് സ്‌പൈനല്‍ കോഡിന്റെ ഓപ്പറേഷന്‍ കഴിഞ്ഞു.
Also Read : സാധാരണക്കാരുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം കണ്ട് കരുതലും കൈത്താങ്ങും അദാലത്ത്
വാക്കര്‍ ഉപയോഗിക്കാതെ നടക്കാനോ പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയില്ല. പറഞ്ഞ് അവസാനിക്ക്കുമ്പോഴേക്കും ചെല്ലാമ്മയുടെ കണ്ണുക്കള്‍ നിറഞ്ഞു. പ്രയാസങ്ങള്‍ കെട്ട മന്ത്രി ഉടനടി വിഷയത്തില്‍ ഇടപെട്ടു.
അദാലത് വേദിയില്‍ വെച്ച് തന്നെ അവിവാഹിതക്കുള്ള പെന്‍ഷന്‍ ഉത്തരവ് മന്ത്രി പി പ്രസാദ് ചെല്ലമ്മക്കു കൈമാറി. സാമ്പത്തികമായി പ്രയാസങ്ങള്‍ അനുഭവിക്കുന്ന ചെല്ലമ്മയ്ക്ക് പെന്‍ഷനില്‍ നിന്ന് ലഭിക്കുന്ന തുക വലിയ ആശ്വാസമാകും.
Also Read : കേരള കാർഷിക സർവകലാശാലാ ഭരണസമിതി; ഗവർണറുടെ നോമിനികളുടെ നാമനിർദേശ പത്രിക സ്വീകരിച്ചത് ചട്ടം ലംഘിച്ച്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here