കരുതലും കൈത്താങ്ങും; കൊട്ടാരക്കര താലൂക്ക് അദാലത്തില്‍ ലഭിച്ചത് 1,026 അപേക്ഷകള്‍

kottarakkara-taluk-adalath-kn-balagopal

കരുതലും കൈത്താങ്ങും എന്ന ശീര്‍ഷകത്തിലുള്ള കൊട്ടാരക്കര താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 1,026 അപേക്ഷകള്‍. മുമ്പ് ലഭിച്ച 604 പരാതികളില്‍ 398 എണ്ണം തീര്‍പ്പാക്കി. 422 പരാതികളാണ് നേരിട്ട് ലഭിച്ചത്. ഇവ തുടര്‍നടപടിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മന്ത്രിമാരായ കെ എന്‍ ബാലഗോപാലും ചിഞ്ചുറാണിയും പങ്കെടുത്തു.

സര്‍ക്കാരിന്റെ മികച്ച ഇടപെടല്‍ പരാതികളുടെ എണ്ണം കുറച്ചതായി ധന മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. അദാലത്തില്‍ മുന്‍ഗണന വിഭാഗത്തില്‍ കാര്‍ഡ് അനുവദിച്ച 17 പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ചിതറ പഞ്ചായത്തിലെ വേങ്കോട് വാര്‍ഡിലെ 75 കാരിയായ പൊന്നമ്മ അതിദാരിദ്ര്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് എത്തിയത്. പരാതി പരിഗണിച്ച മന്ത്രി കെ എന്‍ ബാലഗോപാല്‍ അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Read Also: കലോത്സവ ഓർമകളുമായി പുത്തരിക്കണ്ടത്ത് ഫോട്ടോ പ്രദർശനം

മുച്ചക്രവാഹനത്തിനുള്ള അപേക്ഷയുമായാണ് പതിനഞ്ചാം വയസ്സില്‍ വലതുകാല്‍ നഷ്ടപ്പെട്ട വെളിയം സ്വദേശി രഞ്ജിത് കൊട്ടാരക്കര അദാലത്തിന് എത്തിയത്. ആ ആവശ്യവും അതിര്‍ത്തി വഴി തര്‍ക്കങ്ങള്‍ അടക്കമുള്ളവയും പരിഗണിച്ചു. കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ് ഉണ്ടാക്കുന്ന ദുരിതാവസ്ഥയ്ക്ക് പരിഹാരം തേടിയ മുളയറച്ചാല്‍ നിവാസികളുടെ വിഷയം പരിശോധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ അടക്കം ആവശ്യമെങ്കില്‍ ഉറപ്പാക്കി നടപടി സ്വീകരിക്കാന്‍ മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി.

596 പരാതികളാണ് അദാലത്തിനു മുന്നോടിയായി ലഭിച്ചത്. ഇതില്‍ 381 എണ്ണത്തിന് പരിഹാരം കാണിച്ച് മറുപടി നല്‍കി. 129 പരാതികളും പുതുതായി ലഭിച്ച പരാതികളും മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി അദാലത്ത് വേദിയില്‍ പരിഗണിച്ചു. 86 അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കാന്‍ കഴിയാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, നഗരസഭാ ചെയര്‍പേഴ്സണ്‍ എസ് ആര്‍ രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News