എറണാകുളം ജില്ലയിലെ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾക്ക് കൊച്ചി താലൂക്കിൽ തുടക്കമായി. കരുതലും കൈത്താങ്ങും അദാലത്തിലൂടെ പരാതി പരാഹാരം നേടിയവരുടെ സന്തോഷം പങ്കുവെച്ചുകൊണ്ട് മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇനി രമണിയുടെ കുടുംബം സമാധാനത്തോടെ ഉറങ്ങും. കഴിഞ്ഞ 60 വർഷത്തെ ഓട്ടവും കാത്തിരിപ്പുമൊക്കെ ഒരു കരക്കടുപ്പിച്ചുകൊണ്ട് 8 കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്കാണ് കൊച്ചി താലൂക്ക് അദാലത്ത് പരിഹാരം കണ്ടത്.
കുഴുപ്പള്ളി വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം തോട് പുറമ്പോക്കിൽപ്പെട്ട വസ്തുവായിരുന്നു ഇവരുടേത്. നിലവിലെ നിയമപ്രകാരം പതിച്ചു കൊടുക്കാൻ കഴിയാതിരുന്ന ഭൂമി ആയതിനാൽ സർക്കാരിൻ്റെ പ്രത്യേക അനുമതി വാങ്ങി. തോട് പുറമ്പോക്ക് റവന്യു പുറമ്പോക്ക് ആക്കി മാറ്റിയ ശേഷം ഇവരുടെ 13.49 സെന്റിനു പട്ടയം നൽകി.
ഇതേ പ്രശ്നം നേരിട്ട കുഴുപ്പിള്ളി അയ്യമ്പിള്ളി സ്വദേശികളായ മഹേഷിനും ഗീതാ പുരുഷനും ഇന്ന് പട്ടയം ലഭിച്ചു. ഒപ്പം പുതുവൈപ്പ് സ്വദേശികളായ എൽസി, സുചിത്ര, കെ ഡി ജോസഫ്, എൻ കെ നാരായണൻ, വി എൻ സുരേഷ് എന്നിവർക്കും അദാലത്തിൽ പട്ടയം നൽകി. സ്വന്തം ഭൂമിയിൽ, സ്വന്തം വീട്ടിൽ കാണുന്ന സ്വപ്നങ്ങൾക്ക് നിറം കൂടും.
ഇനി ഇവരൊക്കെ നിറമുള്ള സ്വപ്നങ്ങൾ കാണട്ടെ. സർക്കാർ ഒപ്പമുണ്ടെന്ന് വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് ഞങ്ങൾ തെളിയിക്കുകയാണ്. ഇനിയുമേറെ പരാതികൾ തീർപ്പാക്കും. ജനങ്ങളുടെ ആവലാതി അകറ്റും
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here