സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകള്‍ക്ക് പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ തുടക്കമായി. മന്ത്രിമാരായ എം ബി രാജേഷ് , കെ കൃഷ്ണന്‍ കുട്ടി എന്നിവരാണ് അദാലത്തിന് നേതൃത്വം നല്‍കുന്നത്.
ആലത്തൂരില്‍ ഹോളി ഫാമിലി കോണ്‍വെന്റ് ഹൈസ്‌കൂളില്‍ നടക്കുന്ന അദാലത്ത് മന്ത്രി എം ബി രാജേഷ് അദാലത്ത് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ വിവിധ പരാതികള്‍ നിയമപരമായി നടപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
താലൂക്കില്‍ 454 അപേക്ഷകള്‍ ലഭിച്ചുവെ വെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇതില്‍ 285 അപേക്ഷകള്‍ തീര്‍പ്പു കല്‍പിച്ചുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു..
ആലത്തൂര്‍ എം എല്‍ എ കെ ഡി പ്രേസേനന്‍ , തരൂര്‍ എം എല്‍ എ പി സുമോദ് കളക്ടര്‍ ചിത്ര ഐ എ എസ് എന്നിവര്‍ പങ്കെടുത്തു. മന്ത്രിമാരായ എംബി രാജേഷ് കെ കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ജനുവരി 6 വരെയാണ് അദാലത്തുകള്‍ നടക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here