മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകള്‍ കോഴിക്കോട് ജില്ലയില്‍ മികച്ച വിജയമായെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലഭിച്ച പരാതികളിൽ 867 പരാതികളണ് ജില്ലയിൽ തത്സമയം പരിഹരിച്ചത്.
ജില്ലയിലെ എല്ലാ താലൂക്കുകളിലും അദാലത്തുകള്‍ ഫലപ്രദമായി പൂര്‍ത്തിയാക്കാനായതായാണ് വിലയിരുത്തൽ. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് അവയ്ക്കുള്ള പരിഹാരവും തുടര്‍നടപടികള്‍ക്കുള്ള നിര്‍ദേശങ്ങളും തത്സമയം നല്‍കാനായതിലൂടെ ഏറ്റവും മികച്ച സേവനമാണ് അവര്‍ക്ക് നല്‍കാനായത് എന്നും പരിഹരിക്കാന്‍ സാധിക്കുന്നവ തത്സമയം പരിഹരിക്കുകയും വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായ വിഷയങ്ങള്‍ ഏറ്റവും വേഗത്തില്‍ ചെയ്തു നല്‍കാനുള്ള നടപടി കൈക്കൊള്ളുകയുമാണ് ചെയ്തതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വഴി പ്രശ്നം മുതൽ കാലങ്ങളായി നികുതി അടക്കാൻ കഴിയാതെയിരുന്ന പ്രശ്നങ്ങൾ ക്ക് വരെ പരിഹാരം കണ്ടെത്തി. സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഭൂരിഭാഗം പേരുടെയും മടക്കം.
Also Read: അർഹതപ്പെട്ടവരുടെ ഉള്ള് നിറച്ച് കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത്
ജില്ലയില്‍ നടന്ന നാല് താലൂക്ക് അദാലത്തുകളിലായി 2002 പരാതികളാണ് ലഭിച്ചത് (കോഴിക്കോട്- 450, വടകര- 520, കൊയിലാണ്ടി – 740, താമരശ്ശേരി – 292). ഇതില്‍ 1033 പരാതികള്‍ ഓണ്‍ലൈനായും 969 പരാതികള്‍ അദാലത്ത് വേദികളിലുമാണ് ലഭിച്ചത്. ഇവയില്‍ 867 പരാതികള്‍ മന്ത്രിമാരുടെ നേതൃത്വത്തിലും ഉദ്യോഗസ്ഥ തലത്തിലുമായി പരിഹരിച്ചു. ബാക്കിയുള്ള പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി എന്നും മന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here