ഏറെ നാളായി പരിഹരിക്കപ്പെടാത്തതും സങ്കീർണ്ണമായതും ഉൾപ്പെടെ നിരവധി പരാതികൾക്കാണ് കരുതലും കൈത്താങ്ങും താലൂക്കതല അദാലത്തിൽ പരിഹാരമാകുന്നത്. ഇതാ ചില മനുഷ്യരുടെ അനുഭവങ്ങൾ
ഉറക്കം കെടുത്തിയിരുന്നതാണ് ഇനി സമാധാനമായി ഉറങ്ങാം
ചാഞ്ഞു നില്‍ക്കുന്നതാണ് ഉറക്കം കെടുത്തിയിരുന്നത്. പലതവണ അയല്‍വാസിയോട് ആവശ്യപ്പെട്ടെങ്കിലും മുറിച്ചുമാറ്റിയില്ല. പഞ്ചായത്തിലും ആര്‍ ഡി ഓ ഓഫീസിലും പരാതി നല്‍കി ശിഖരങ്ങള്‍ മുറിച്ചുമാറ്റിയെങ്കിലും ഇപ്പോള്‍ വീണ്ടും അതേ അവസ്ഥയിലാണ് മരങ്ങള്‍ നില്‍ക്കുന്നത്. അദാലത്തില്‍ വിഷയം പരിഗണിച്ച മന്ത്രി പി രാജീവ് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മരങ്ങള്‍ വെട്ടിമാറ്റി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.
Also Read: കരുതലും കൈത്താങ്ങും; താലൂക്ക് തല അദാലത്തില്‍ 554 അപേക്ഷകള്‍ തീര്‍പ്പാക്കി
വെറുമൊരു കാര്‍ഡല്ല ; ഇതു പുതുജീവിതം
റേഷന്‍കാര്‍ഡ് എല്ലാവര്‍ക്കും ഒരുപോലെയെങ്കിലും മേലുകര ആലുച്ചേരിയില്‍ ലീലാമണിക്കും ബാലന്‍ പിള്ളയ്ക്കും ദുരിതങ്ങളില്‍നിന്ന് മോചനം സാധ്യമാക്കിയ കാര്‍ഡായാണ് അതുമാറിയത്. കരുതലും കൈത്താങ്ങുമായി മാറിയ അദാലത്തില്‍ മന്ത്രി വീണാ ജോര്‍ജില്‍ നിന്നുമാണ് മുന്‍ഗണനാ കാര്‍ഡ് ലീലാമണിക്ക് കിട്ടയത്. പട്ടിണിയോടും രോഗങ്ങളോടും പൊരുതിയുള്ള ജീവിതത്തിനുകൂടിയാണ് ഇനി മാറ്റമുണ്ടാകുക.
ശരീരംതളര്‍ന്നും മറ്റുരോഗ പീഢകളാലും ഉഴറവെ മുന്നോക്കവിഭാഗ കാര്‍ഡില്‍പെട്ടത് ചികിത്സാനുകൂല്യങ്ങള്‍ക്കുപോലും തടസമായി. പലനാള്‍ തുടര്‍ന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് അദാലത്തെന്ന പ്രതീക്ഷ മുന്നിലെത്തിയത്. നിവേദനം പരിശോധിച്ച മന്ത്രി, ഉടനടി തീരുമാനമെടുത്താണ് കാര്‍ഡ് അനുവദിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here