കരുവന്നൂര്‍ കേസ്; അരവിന്ദാക്ഷനെയും ജില്‍സിനെയും വീണ്ടും ഇ ഡി കസ്റ്റഡിയില്‍ വിട്ടു

കരുവന്നൂര്‍ കേസില്‍ റിമാന്‍ഡിലായിരുന്ന അരവിന്ദാക്ഷനെയും സി കെ ജില്‍സിനെയും വീണ്ടും ഇ ഡി കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ടു നാലുവരെയാണ് കലൂരിലെ പി എം എല്‍ എ കോടതി, ഇരുവരെയും കസ്റ്റഡിയില്‍ വിട്ടത്. അതേ സമയം ഇ ഡി ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്ന് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളില്‍ ഇരുവരും പങ്കാളകളാണെന്നായിരുന്നു ഇ ഡിയുടെ ആരോപണം. അരവിന്ദാക്ഷന്റെ അക്കൗണ്ടില്‍ 50 ലക്ഷം രൂപ എത്തിയത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നും പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികളുണ്ടെന്നും അതിനാല്‍ ഇരുവരെയും കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണമെന്നുമായിരുന്നു ഇ ഡിയുടെ വാദം. എന്നാല്‍ തുടക്കം മുതല്‍ ഒരേ ആരോപണം ഉന്നയിക്കുന്ന ഇ ഡിയ്ക്ക് ഇതുവരെ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

Also Read: ആര്‍ദ്രം ആരോഗ്യം: ആശുപത്രി വികസനം നേരിട്ട് വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജ്

അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപയെത്തിയെന്ന ഇ ഡിയുടെ ആരോപണം തെറ്റാണ്.തന്റെ അമ്മയുടെ അക്കൗണ്ട് വിവരം ഉള്‍പ്പടെ ഇ ഡി യ്ക്ക് നേരത്തെ നല്‍കിയതാണ്.എന്നാല്‍ ബാങ്ക് തന്ന വിവരമാണ് കോടതിയെ അറിയിച്ചതെന്നായിരുന്നു ഇ ഡിയുടെ വിശദീകരണം.അങ്ങനെയെങ്കില്‍ മുഴുവന്‍ മേല്‍വിലാസവും എന്തുകൊണ്ട് ഇ ഡി പരിശോധിച്ചില്ലെന്ന് അരവിന്ദാക്ഷന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.കസ്റ്റഡി അപേക്ഷയില്‍ വാദം കേട്ട കോടതി ഇരുവരെയും ചൊവ്വാഴ്ച്ച വൈകീട്ട് നാലുമണിവരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു.

Also Read: ഇസ്രയേലില്‍ പരിക്കേറ്റ ഷീജ ആനന്ദിന്റെ ബന്ധുക്കളെ ജോണ്‍ ബ്രിട്ടാസ് എം പി സന്ദര്‍ശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News