കരുവന്നൂര്‍ കേസില്‍ ഹൈക്കോടതി. ബാങ്കില്‍ നിന്ന് ആധാരം കൈവശപ്പെടുത്തിയ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി. ഇ.ഡിയെ എതിര്‍ക്ഷ ക്ഷിയാക്കി തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ നാലു ദിവസത്തിനകം തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
വായ്പ തിരിച്ചടച്ച ശേഷം ആധാരം ലഭിക്കാനായി തൃശൂര്‍ ചെമ്മണ്ട സ്വദേശി ഫ്രാന്‍സിസ് കരുവന്നൂര്‍ ബാങ്ക് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ബാങ്കില്‍ പരിശോധനയ്‌ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ ആധാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും കൊണ്ടുപോയെന്ന് വിശദീകരണം നല്‍കി. തുടര്‍ന്നാണ് ഫ്രാന്‍സിസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Also Read: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; കോട്ടയം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഹര്‍ജിയില്‍ ഇ ഡി യു ടെ നിലപാട് കോടതി തേടി. ബുധനാഴ്ച്ചക്കകം തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. 2022 ല്‍ ആണ് 50 സെന്റ് സ്ഥലം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. കഴിഞ്ഞ മെയ് മാസത്തില്‍ ഫ്രാന്‍സിസ് തിരിച്ചടവ് പൂര്‍ത്തിയാക്കിയിരുന്നു. വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കിയിട്ടു ഈ ടു വച്ച ഫ്രാന്‍സിസിന്റെ ആധാരം ഉള്‍പ്പെടെ ഏതാനും പേരുടെ ആധാരങ്ങള്‍ ബാങ്കില്‍ നിന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ എടുത്തു കൊണ്ടു പോയതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Also Read: വയനാട് ലോഡ്ജ് ജീവനക്കാരന് ക്രൂരമർദ്ദനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here