കെ എ എസ്സിലൂടെ ഭരണനിർവഹണത്തിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലയിടങ്ങളിലും പോസിറ്റീവ് റിസൾട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ എ എസ് ഓഫിസേർസ് അസോസിയേഷന്റെ ഒന്നാം വാർഷികവും കെ എ എസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളുടെ കത്തിരിപ്പിനോടുവിൽ അനേകം പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ഒന്നര വർഷത്തിനുശേഷം കെ എ എസ് നടപ്പാക്കിയത്. കെ എ എസ്സിലൂടെ സംസ്ഥാനത്തിന്റെ ഭരണനിർവഹണത്തെ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിച്ചു. ചില വകുപ്പുകളിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാനായെന്നും പലയിടങ്ങളിലും പോസിറ്റീവ് റിസൾട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ചെന്നിത്തലയ്ക്ക് എന്‍എസ്എസ്- എസ്എന്‍ഡിപി പിന്തുണ: കോൺഗ്രസിൽ തർക്കം പുകയുന്നു
അതേസമയം, ഇനിയും ചില വകുപ്പുകളിൽ ഇനിയും മുന്നേറാൻ ഉണ്ട്. ജനങ്ങൾക്കുള്ള ആനുകൂല്യം കാലതാമസം ഇല്ലാതെ എത്രയും പെട്ടന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഐ എം ജി ഡയറക്ടർ കെ ജയകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഐഎഎസ് തുടങ്ങിയവരും വാർഷിക ആഘോഷത്തിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here