കെ എസ് ആർ ടി സിയെ നയിക്കാൻ ഇനി കെ എ എസുകാർ; നാല് ജനറൽ മാനേജർമാരെ നിയമിച്ചു

കെ എസ് ആർ ടി സിയിൽ നാല് കെ എ എസുകാരെ ജനറൽ മാനേജർ തസ്തികകളിലേക്ക് നിയമിച്ചു. ജനറൽ മാനേജർ തസ്തിക സൃഷ്ടിച്ച് കെഎഎസ് ഓഫീസർമാരെ നിയമിക്കണമെന്ന് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് സർക്കാരിൽ ശിപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നാലുപേരും എഞ്ചിനീയറിംഗ് ബിരുദദാരികളാണ്.

ALSO READ: നവകേരള സദസ് പരിപാടിയിൽ ആയിഷയുമെത്തി; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്

കെഎഎസ് ഓഫീസർമാരെ ആദ്യമായാണ് ഒരു പൊതു മേഖല സ്ഥാപനത്തിൽ നിയമിക്കുന്നത്. കെഎസ്ആർടിസിയിൽ പ്രൊഫഷലിസം കൊണ്ട് വരണമെന്നുള്ള സുശീൽ ഖന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തിലും, മാനേജ്മെന്റ് ഘടന മൊത്തത്തിൽ ഉടച്ചുവാർക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് ഈ നിയമനം. ആദ്യ ഘട്ടത്തിലെ പരിശീലനത്തിന് ശേഷം ഇവരെ സോണൽ ജനറൽ മാനേജർമാരായും, ഹെഡ്കോട്ടേഴ്സിലും നിയമിക്കും.

ALSO READ: കെഎസ്കെടിയു മുഖമാസിക ‘കർഷക തൊഴിലാളി’യുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പ്രഥമ കേരള പുരസ്‌കാരം വിഎസ് അച്യുതാനന്ദന്

മലപ്പുറം ഡെപ്യൂട്ടി കളക്ടർ ( ഡിസാസ്റ്റർ മാനേജ്മെന്റ്) സരിൻ എസ് എസ് . കെഎഎസ്, കോഴിക്കോട് ജില്ലാ ഓഡിറ്റ് ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ജോഷോ ബെനെറ്റ് ജോൺ കെഎഎസ്, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഇടുക്കി ഓഫീസിലെ ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജൻസ്) രാരാരാജ് ആർ . കെഎഎസ്, കണ്ണൂർ ഇറി​ഗേഷൻ പ്രോജക്ടിലെ ഫിനാൻഷ്യൽ അസിസ്റ്റന്റ് റോഷ്ന അലിക്കുഞ്ഞ് കെഎഎസ് എന്നിവരെയാണ് കെഎസ്ആർടിസിയുടെ ജനറൽ മാനേജർ തസ്തികയിലേക്ക് നിയമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News