കാസർഗോഡ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൃത്തം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ(13) ആണ് മരിച്ചത്. പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഞായറാഴ്ച രാത്രി നൃത്തം പരിശീലിക്കുന്നതിനിടയിലാണ് സംഭവം. കുഴഞ്ഞവീണ കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അജിതയാണ് മാതാവ്. ശ്രീക്കുട്ടി, ശ്രീനാഥ് സഹോദരങ്ങളാണ്.

Also Read: രണ്ടര കോടി രൂപ നൽകിയില്ലെങ്കിൽ യുട്യൂബ് ചാനൽ വഴി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണി; ഒരാൾ കൂടെ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News