കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ പ്രതീക്ഷ പങ്കുവെക്കുകയാണ്. കാസര്‍ഗോഡ് ലോകസഭ മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ പോളിംഗ് 80.57 ശതമാനമായിരുന്നു. ഇത്തവണത്തേത് 76.04 ശതമാനം. കുറവ് 4.53 ശതമാനം.

പോളിംഗ് ശതമാനത്തില്‍ നിയമസഭാ മണ്ഡലങ്ങളില്‍ 3 മുതല്‍ 5 ശതമാനം വരെ കുറവുണ്ടായി. എല്‍ഡിഎഫ് അനുകൂല വോട്ടുകളെല്ലാം പോള്‍ ചെയ്തിട്ടുണ്ടെന്നും മികച്ച വിജയം നേടുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. എല്‍ഡിഎഫിനനുകൂലമായ തരംഗമുണ്ടായെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.

Also Read : 2019ല്‍ 81.46 ശതമാനമെങ്കില്‍ 2024ല്‍ 75.42 ശതമാനം പോളിംഗ്; കോഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞത് 6% വോട്ടുകള്‍

എല്‍ ഡി എഫിനനുകൂലമായ വോട്ടുകള്‍ പരമാവധി സമാഹരിക്കാന്‍ കഴിഞ്ഞുവെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. യുഡിഎഫ് ശക്തികേന്ദ്രമായ കാസര്‍ഗോഡും മഞ്ചേശ്വരത്തും പോളിംഗ് ശതമാനം വലിയ തോതില്‍ കുറഞ്ഞത് യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News