കാസര്‍ഗോഡ് സഹകരണ സൊസൈറ്റിയുടെ പണം തട്ടി മുങ്ങി: സെക്രട്ടറിക്കെതിരെ കേസെടുത്തു

കാസര്‍ഗോഡ് സഹകരണ സൊസൈറ്റിയുടെ പണം തട്ടി മുങ്ങിയ സെക്രട്ടറിക്കെതിരെ കേസെടുത്തു. കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫര്‍ സഹകരണ സൊസൈറ്റി സെക്രട്ടറി കെ രതീശനെതിരെയാണ് ആദൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

ALSO READ:  ഭക്ഷണത്തിന് തൊട്ട് മുൻപും ശേഷവും ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങൾ ? അനീമിയയ്ക്ക് വഴിവയ്ക്കും, മുന്നറിയിപ്പുമായി ഐസിഎംആര്‍

കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫര്‍ സഹകരണസൊസൈറ്റിയില്‍ നിന്ന് 4,75,99,907 രൂപ നഷ്ടപ്പെട്ടതായി പ്രസിഡന്റ് കെ സൂപ്പി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദൂര്‍ പോലീസ് കേസെടുത്തത്. ഏപ്രില്‍ 30 ന് സഹകരണവകുപ്പ് നടത്തിയ പരിശോധനയില്‍ സൊസൈറ്റിയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് സെക്രട്ടറി രതീശനോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ഇതിനിടയില്‍, കേരളാ ബാങ്ക് ഇതേ സ്ഥാപനത്തിന് നല്‍കുന്ന കാഷ് ക്രെഡിറ്റില്‍ നിന്ന് ഇയാള്‍ തുകയും പിന്‍വലിക്കുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സൊസൈറ്റിയില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അതിനുശേഷം സൊസൈറ്റി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ആദൂര്‍ എസ്‌ഐ പി സി സഞ്ജയ്കുമാറാണ് കേസന്വേഷിക്കുന്നത്. ഒരു കോടി രൂപയില്‍ അധികമുള്ള തുകയായതിനാല്‍ ജില്ലാ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കും. കാറഡുക്ക കര്‍മംതോടിയിലെ ബാളക്കണ്ടം സ്വദേശിയാണ് രതീഷ്. ഇയാള്‍ ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം.

ALSO READ: വീണ്ടും രൂപീകരിച്ചത് എട്ട് പതിറ്റാണ്ടിന് ശേഷം, ഇത് ചരിത്രം; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെങ്കൊടിയേറ്റം

സിപിഐ എം മുള്ളേരിയ ലോക്കല്‍ കമ്മറ്റി അംഗവും കര്‍മംതോടി ബ്രാഞ്ച് സെക്രട്ടറിയുമായ കെ രതീഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കാസര്‍ഗോഡ് ജില്ലാകമ്മിറ്റി ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News