കാസര്‍ഗോഡ് ചെറുവത്തൂരില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. മയിച്ചയിലെ ഇഎംഎസ് മന്ദിരമാണ് അക്രമികള്‍ തകര്‍ത്തത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് സി പി ഐ എം. ചെറുവത്തൂര്‍ മയിച്ചയില്‍ സിപിഐ എം ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന ഇ എം എസ് മന്ദിരത്തിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ടൈലുകള്‍ കല്ലിട്ട് നശിപ്പിച്ചു. ഓഫീസിന് മുന്നിലുണ്ടായിരുന്ന ഡിവൈഎഫ്ഐ കൊടിമരം തകര്‍ത്തു. സി പി ഐ എമ്മിന്റെ പതാക നശിപ്പിച്ചു.
Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ലെന്ന് റിപ്പോർട്ട്
തെരഞ്ഞെടുപ്പിന് പിന്നാലെ പരാജയ ഭീതിയിലായ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി ഐ എം പറഞ്ഞു. നേരത്തെയും നിരവധി തവണ ഓഫീസിന് നേരെ കോണ്‍ഗ്രസ് ആക്രമണം നടത്തിയിരുന്നു. സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി കളത്തില്‍ ചന്ദ്രന്റെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. എം വി ബാലകൃഷ്ണന് മാസ്റ്റര്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സിപിഐഎം ഏരിയാ സെക്രട്ടറി കെ സുധാകരന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here