കാസർകോട്‌ ജില്ലാ നിയമ ഓഫീസർ ആകാശ് രവിയെ സസ്പെൻഡ് ചെയ്തു

Suspended

കാസർകോട്‌ ജില്ലാ നിയമ ഓഫീസർ ആകാശ് രവിയെ സസ്പെൻഡ് ചെയ്തു. തനിക്കെതിരായ അച്ചടക്ക നടപടി അന്വേഷിച്ച പൊതുഭരണ വകുപ്പ്‌ അഡീഷണൽ സെക്രട്ടറിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനാണ് നടപടി.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി, നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടു എന്നീ ഗുരുതര ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

Also Read: 63-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് എന്ന സംഘടന നേതാവ് കൂടിയായ ആകാശ് രവി, മുഖ്യമന്ത്രിയ്ക്കെതിരെ അങ്ങേയറ്റം അപകീർത്തികരമായ നോട്ടീസ് സംഘടനയുടെ പേരിൽ പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായ ജി ഹരികുമാറിനെ അന്വേഷണ അധികാരിയായി നിയമിക്കുകയും ചെയ്തിരുന്നു.

ആകാശ് രവി തനിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാനെത്തിയ പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ജി ഹരികുമാറിനെതിരെയാണ് വ്യാജ ആരോപണമുന്നയിച്ചത്. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡൻ്റാണ് ആകാശ് രവി.

Also Read: ചിന്താ ജെറോമിന് എതിരായ സൈബർ ആക്രമണം അത്യന്തം ഹീനവും പ്രതിഷേധാർഹവും’: ഡി വൈ എഫ് ഐ

1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചിരക്കുന്നതിനാലാണ് ആകാശ് രവിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്പെൻഷൻ കായലയളവിൽ ചട്ട പ്രകാരമുള്ള ഉപജീവന ബത്തയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News