കാസർഗോഡ് മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കാസർഗോഡ് പള്ളിക്കരയിൽ മകന്റെ അടിയേറ്റ് വയോധികൻ മരിച്ചു. പള്ളിക്കര പെരിയ റോഡിലെ പഴയ സിനിമ ടാക്സിന്റെ സമീപത്തെ 65 കാരനായ അപ്പക്കുഞ്ഞിയാണ് മരിച്ചത്. അപ്പക്കുഞ്ഞിയുടെ മകൻ പ്രമോദിനെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also read:‘ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി എടുത്ത് കൃത്യമായി പ്രവൃത്തിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താം’: എം വി ഗോവിന്ദൻ മാസ്റ്റർ

തിങ്കൾ വൈകിട്ട് വീട്ടിൽവച്ചാണ് സംഭവം. അച്ഛനും മകനും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലശിച്ചത്. തർക്കത്തിനിടയിൽ പ്രമോദ് ഇരുമ്പ് പാര കൊണ്ട് അച്ഛനെ തലയിൽ അടിക്കുകയായിരുന്നമെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അപ്പക്കുഞ്ഞിയെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News