കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് വന്‍നഷ്ടം

കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ഗോള്‍ഡന്‍ ആര്‍ക്കേഡ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് വന്‍നഷ്ടം. സ്വകാര്യ ഹോട്ടലിന് സമീപത്തായി പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ക്ക് മുകളിലാണ് വലിയ കോണ്‍ക്രീറ്റ് ഭാഗം തകര്‍ന്നുവീണത്.

ALSO READ:സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു

അപകടത്തില്‍ ഇരുചക്രവാഹനങ്ങളെല്ലാം പൂര്‍ണമായും തകര്‍ന്നു. ചൊവ്വ പകല്‍ രണ്ടരയ്ക്കായായിരുന്നു സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് മുകളിലാണ് കോണ്‍ക്രീറ്റ് ഭാഗം വീണത്.

ALSO READ:ടോണി ക്രൂസ് കളമൊഴിയുന്നു; വിരമിക്കല്‍ യൂറോ കപ്പിന് ശേഷം

ഹോട്ടലിലേക്കുള്ള പ്രവേശനഭാഗമായിരുന്നുവെങ്കിലും അപകടസമയത്ത് ഇവിടെ ആളുകളില്ലാതിരുന്നതിനാല്‍ വലിയദുരന്തമാണ് ഒഴിവായത്. കാലപ്പഴക്കം ചെന്ന കെട്ടിടം ഉടമ പുതിക്കിപ്പണിയാത്തതാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീഴാനിടയാക്കിയതെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News