കാസര്‍ഗോഡ് ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന

കാസര്‍കോഡ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശവാസിയായ ഒരാള്‍ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇയാളുടെ ഡിഎന്‍എ പരിശോധന നടത്തും. മയക്കുമരുന്ന് കേസിലടക്കം പ്രതിയായ ഒരാളാണ് കസ്റ്റഡിയിലുള്ളത്.

ALSO READ:   കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ആഗസ്റ്റ് 17ന്; ട്രോഫിയുടെ പ്രകാശനം ഫിജി ഡെപ്യൂട്ടി പ്രധാനമന്ത്രി നിർവഹിച്ചു

പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയത്.നാട്ടുകാരുടെ തിരച്ചിലില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാതിലെ സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ട്. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:   മദ്യനയ കേസ്: കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വാദം തുടരും

കുട്ടിയുടെ മുത്തച്ഛന്‍ മുന്‍വാതില്‍ തുറന്നാണ് പശുവിനെ കറക്കാന്‍ പോയത്. പശുവിനെ കറന്ന് തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കണ്ടില്ല. അടുക്കളവാതിലും തുറന്നു കിടക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയയാള്‍ കുട്ടിയെ തൊട്ടടുത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് അടുത്ത വീട്ടിലെത്തി കുട്ടി വിവരമറിയിക്കുകയായിരുന്നു. മലയാളം സംസാരിക്കുന്നയാളാണെന്നാണ് കുട്ടി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk