കാസര്‍ഗോഡ് അബ്ദുള്‍ സലാം വധക്കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. രണ്ട് പ്രതികളെ വെറുതെ വിട്ടു. ഏഴും എട്ടും പ്രതികളെയാണ് വെറുതെവിട്ടത്.
2017 ഏപ്രില്‍ 30 ന് വൈകിട്ടാണ് അബ്ദുള്‍ സലാമിനെ മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ വച്ച് കഴുത്തറുത്ത് കൊന്നത്. ഇതിന് ശേഷം പ്രതികള്‍ തല ഉപയോഗിച്ച് ഫുട്‌ബോള്‍ കളിച്ചുവെന്നാണ് കുറ്റപത്രം. സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിനെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.
ALSO READ: സഹോദരന്റെ ബിസിനസ് വമ്പന്‍ വിജയം; അസൂയ മൂത്ത യുവാവ് മോഷ്ടിച്ചത് ഒരു കോടിയിലധികം!
കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമര്‍ ഫാറൂഖ്, പെര്‍വാഡിലെ സഹീര്‍, പേരാല്‍ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാല്‍ മാളിയങ്കരകോട്ടയിലെ ലത്തീഫ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്.
പൊലീസിന് വിവരം നല്‍കി സിദ്ദീഖിന്റെ മണല്‍ ലോറി സലാം പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതുമാണ് ക്രൂരമായ കൊലപാതകത്തിന് കാരണമായതെന്നാണ് കണ്ടെത്തല്‍. കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിദ്ദീഖ് നേരത്തെ ഒരു കൊലപാതക കേസിലും ഉമര്‍ ഫാറൂഖ് രണ്ട് കൊലപാതക കേസിലും പ്രതികളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here