കാസര്‍കോഡ് എ ആര്‍ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കാസര്‍കോഡ് എ ആര്‍ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സുധീഷ് കെ കെ ( 40 )യാണ് മരിച്ചത്. കറന്തക്കാട്ടെ പഴയ കെട്ടിടത്തിനരികിലാണ് മൃതദേഹം കണ്ടെത്തിയത്.

READ ALSO:വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ആകാത്തതിന് പരിഹാരം; തന്ത്രിയുടെ ചങ്ങലകൊണ്ടുള്ള അടി കൊണ്ട് യുവതി കൊല്ലപ്പെട്ടു

ഇദ്ദേഹം 20 ദിവസത്തോളമായി ജോലിക്കെത്തിയിരുന്നില്ല. തുടര്‍ച്ചയായി ജോലിക്കെത്താത്തതിനെ തുടര്‍ന്ന് എ ആര്‍ ക്യാംപില്‍ നിന്ന് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2009-10 ബാച്ച് പൊലീസുദ്യോഗസ്ഥനാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

READ ALSO:അഖിലേന്ത്യാ അന്തർ സർവകലാശാലാ അത്‌ലറ്റിക്‌ മീറ്റ്‌; ഇഞ്ചോടിഞ്ച് പോരാട്ടവുമായി താരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News