കാസർഗോഡ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; ഭർത്താവിന്‌ ജീവപര്യന്തം

കാസർഗോഡ് വീട്ടമ്മയെ വിറക് കൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്‌ ജീവപര്യന്തം കഠിന തടവ്. പെരിയ കാഞ്ഞിരടുക്കം ആഞ്ഞിലിമൂട്ടെ എ എൻ ഗോപാലകൃഷ്‌ണനെയാണ്‌ അഡീഷണൽ ജില്ലാ ആൻഡ്‌ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

Also read:ബസ് യാത്രക്കിടെ തല പുറത്തേക്കിട്ട വിദ്യാർത്ഥി പോസ്റ്റിൽ തലയിടിച്ച് മരിച്ചു

പെരിയ കാഞ്ഞിരടുക്കം ആഞ്ഞിലിമൂട്‌ എ എൻ ഗോപാലകൃഷ്‌ണനെ ഭാര്യ കല്യാണിയെ കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്‌ 12 വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു. ആദ്യം 12 വർഷവും തടവും ജീവപര്യന്തം തടവും പിഴയും പ്രത്യേകമായും അനുഭവിക്കണം. വിവിധ വകുപ്പുപ്രകാരം മൂന്നു ലക്ഷം രൂപ പിഴയടക്കണമെന്നും പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക തടവും അനുഭവിക്കണം.

Also read:ഇടുക്കിയില്‍ വന്‍ മോഷണം; അടച്ചിട്ടിരുന്ന റിസോര്‍ട്ടില്‍ നിന്നും നഷ്ടമായത് ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍

2019 ഡിസംബർ മൂന്നിനാണ്‌ ഗോപാലകൃഷ്‌ണൻ ഭാര്യ കല്യാണിയെ തലക്കടിച്ചുകൊന്നത്‌. മകൾ ശരണ്യ തലക്കടിയേറ്റ്‌ മംഗളൂരു ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. മകളൂടെ കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്നതിനിടയില്‍ വീട്ടില്‍ കയറിവന്ന ഗോപാലകൃഷ്ണന്‍ ടിവി വെക്കാന്‍ നോക്കിയപ്പോള്‍ കല്യാണി വിലക്കിയതാണ് പ്രകോപനത്തിനും കൊലപാതകത്തിനും ഇടയാക്കിയതെന്നാണ്‌ പ്രോസിക്യൂഷൻ കേസ്. കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. 47 രേഖകളും 16 തൊണ്ടിമുതലും തെളിവിനായി കോടതിയിൽ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News