വിദ്യാര്‍ത്ഥിനികളോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായിരുന്ന അധ്യാപകനെ കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വകലാശാല തിരിച്ചെടുത്തു. എം.എ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ ഇഫ്തിഖര്‍ അഹമ്മദിനെയാണ് ഉപാധികളോടെ ജോലിയില്‍ തിരിച്ചെടുത്തത്. ആഭ്യന്തര പരാതി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വകുപ്പ്തല അന്വേഷണം അധ്യാപകനെതിരെ നടത്തുമെന്ന് സര്‍വകലാശാല ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ പരാതി ഉന്നിയച്ച
ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കാദമിക് ചുമതലകളില്‍ ഇടപെടരുതെന്നും നിര്‍ദേശമുണ്ട്. ഈ രണ്ട് ഉപാധികളുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് 2023 നവംബര്‍ 28നാണ് എംഎ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദിനെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്. ഇന്റേണണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. 2023 നവംബര്‍ 13-നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
എം എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ലൈംഗികാതിക്രമ പരാതിയിലാണ് ഡോ. ഇഫ്തിഖര്‍ അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു ഉത്തരവ് ഇറങ്ങിയത്. പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാര്‍ത്ഥിനിയോട് അടക്കം ഡോ. ഇഫ്തിഖര്‍ അഹമ്മദ് ലൈംഗികാതിക്രമം കാട്ടിയയെന്നാണ് പരാതി.
എംഎ ഇംഗ്ലിഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ ക്ലാസിലെ 41 വിദ്യാര്‍ത്ഥികളില്‍ 33 പേരും ഒപ്പിട്ടിരിന്നു. നവംബര്‍ 15 ന് നല്‍കിയ പരാതി സര്‍വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് കൈമാറിയിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ സി ബൈജുവാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു ഉത്തരവ് പുറത്തിറക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here