കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍ വെള്ളാട്ട് പ്രദേശത്ത് വ്യാപക നാശനഷ്ടം.നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു.
കാര്‍ഷിക വിളകളും കാറ്റില്‍ നിലം പൊത്തി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ഈ പ്രദേശത്ത് വ്യാപകമായി കാറ്റ് വീശിയടിച്ചത്.വന്‍ മരങ്ങള്‍ കൂട്ടത്തോടെ റോഡിലേക്ക് പൊട്ടി വീണതിനാല്‍ വെള്ളാട്ട് അംഗനവാടി -ക്ലായിക്കോട് തീരദേശ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
ഇ പി രാഘവന്‍, പി പി ശ്രീധരന്‍, ടി കണ്ണന്‍കുഞ്ഞി, ഇ പി കാരിച്ചി , പി പി ലളിത, ഇ പി കുമാരന്‍, കെ മഹേഷ് തുടങ്ങിയവരുടെ വീടുകള്‍ക്ക് മുകളില്‍ മരം വീണു.വൈദ്യുതി തൂണുകള്‍ക്കും ലൈനുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ റോഡിലെ മരങ്ങള്‍ മുറിച്ചു മാറ്റി ഗതാഗത യോഗ്യമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here