കൊടിമരം സ്ഥാപിക്കുന്നതിൽ തർക്കം; കാസർഗോഡ് സിപിഐഎം പ്രവർത്തകന് നേരെ ബിജെപിയുടെ ആക്രമണം

കാഞ്ഞങ്ങാട് അത്തിക്കോത്ത് സി പി ഐ എം പ്രവര്‍ത്തകന് നേരെ ആര്‍എസ്എസ് ആക്രമണം. എസി നഗര്‍ കോളനിയിലെ ചേരിക്കല്‍ വീട്ടില്‍ കൃഷ്ണനെയാണ് കുത്തിപ്പരിക്കേല്‍പിച്ചത്. കഴുത്തിലും തലയ്ക്കും കൈക്കും പരിക്കേറ്റു. കൃഷ്ണന്‍ ജില്ലാ ആശുപതിയില്‍ ചികിത്സയിലാണ്. ബൈക്കിലെത്തിയ ആര്‍ എസ് എസ് സംഘമാണ് അക്രമണം നടത്തിയത്. അക്രമി സംഘത്തില്‍പ്പെട്ട നാല് പേരെ നാട്ടുകാര്‍ പിടികൂടി ഹോസ്ദുര്‍ഗ് പോലീസിന് കൈമാറി.

Also Read: 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത് ഇഡി; തമിഴ്‌നാട് മന്ത്രി കെ.പൊന്മുടി കസ്റ്റഡിയിൽ

കല്യാണ്‍ റോഡിലെ സുജിത്(25), സുധീഷ്(24), രാഹുല്‍(24), ഷിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തിങ്കളാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് ആര്‍ എസ് എസ് അക്രമി സംഘം പ്രകോപനം സൃഷ്ടിച്ചിരുന്നു. വൈകുന്നേരം സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടി മരം തകര്‍ത്ത ശേഷം ആക്രമണം നടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News