കാസര്‍ഗോഡ് മീന്‍ലോറി തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

കാസര്‍ഗോഡ് ഉപ്പളയില്‍ മീന്‍ലോറി തടഞ്ഞുനിര്‍ത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു. പൈവളിഗെ സ്വദേശിയായ ഡ്രൈവര്‍ യൂസഫിന്റെ 1 ലക്ഷത്തി അറുപത്തിനാലായിരം രൂപയാണ് കൊള്ളയടിച്ചത്.

ALSO READ:‘മണ്ഡലകാലത്തേക്കുള്ള വെര്‍ച്വല്‍ ബുക്കിംഗ് ആരംഭിച്ചു’; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൈരളി ന്യൂസിനോട്

ഉപ്പള അട്ടഗോളിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് മീന്‍ലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കൊള്ളയടിച്ചത്. പൈവളിഗെ സ്വദേശിയായ യൂസഫ് പതിവുപോലെ മീന്‍ വാങ്ങിക്കുന്നതിനായി ലോറിയുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്നു. അട്ടഗോളിയില്‍ എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ ലോറി തടഞ്ഞുനിര്‍ത്തി. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ കഴുത്തില്‍ കത്തിവെച്ച ശേഷം ലോറിയിലുണ്ടായിരുന്ന പണം കവരുകയായിരുന്നു.

ALSO READ:കാറില്‍ 25 കിലോ കഞ്ചാവ് കടത്തി; തൃശൂരില്‍ രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

അക്രമി സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. യൂസഫ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News