കാസർഗോഡ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; ഒരു മരണം

കാസർകോഡ് കുറ്റിക്കോലിൽ നിയന്ത്രണം വിട്ട കുഴൽക്കിണർ നിർമാണ ലോറി മീൻ കയറ്റാൻ പോകുന്ന മിനി പിക്കപ്പ് വാനിലിടിച്ച് ഒരാൾ മരിച്ചു. മിനി പിക്കപ്പ് വാൻ ഓടിച്ച കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്. കുറ്റിക്കോലിൽ നിന്നും അറത്തൂട്ടിപ്പാറ വഴി ചുള്ളിക്കര ഭാഗത്തേക്ക് പോവുന്ന ലോറി കളക്കരയിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് കുറ്റിക്കോൽ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു.

Also Read: 23 കോടി വരുന്ന സ്വത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക്; വില്‍പ്പത്രം തയ്യാറാക്കി ചൈനയില്‍ നിന്നുള്ള സ്ത്രീ

ലോറിയും മിനി പിക്കപ്പ് വാനും റോഡരികിൽ താഴ്ചയിലേക്ക് മറിഞ്ഞു. പിക്കപ്പ് വാനിൽ കുടുങ്ങി കിടന്ന ജിജോയെ അഗ്നി രക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നീ നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: സംസ്ഥാനത്തെ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം ഉദ്‌ഘാടനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News