കാസര്‍ഗോഡ് പൈവളിഗെ ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപി നടത്തിയ അവിശ്വാസ നീക്കം പരാജയപ്പെട്ടു. കോണ്‍ഗ്രസ് അംഗം ബിജെപിയുടെ അവിശ്വാസ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തപ്പോള്‍ മുസ്ലിം ലീഗ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
കാസര്‍കോഡ് പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തിക്കെതിരെ ബിജെപി കൊണ്ടു വന്ന അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്.
9 നെതിരെ 10 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം തള്ളിയത്. എല്‍ഡിഎഫ് 8 , ബി ജെ പി 8, മുസ്ലിംലീഗ് രണ്ട്, കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. ഏക കോണ്‍ഗ്രസ് അംഗമായ അവിനാഷ് മച്ചാദോ ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. മുസ്ലിം ലീഗിന്റെ രണ്ട് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.
Also Read: അട്ടപ്പാടിയിലെ ഊരുകള്‍ക്ക് പുതുവെളിച്ചം സമ്മാനിച്ച് കെഎസ്ഇബി
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നറുക്കെടുപ്പിലൂടെയാണ് പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡഎഫിന് ലഭിച്ചത്. ബിജെപിക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം. കാസര്‍ഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണ രംഗത്ത് സജീവമായുള്ള അവിനാഷ് മച്ചാദോയാണ് ബി ജെ പി ക്കനുകൂലമായ നിലപാട് സ്വീകരിച്ചത്. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനിടെ പൈവളിഗെയിലെ ബിജെപി-കോണ്‍ഗ്രസ് കൂട്ട് കെട്ട് വലിയ ചര്‍ച്ചയാവുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here