കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതിക്കാര്‍ക്കായി കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റേഷനില്‍ പരാതിയുമായെത്തുന്നതില്‍ ആവശ്യമായവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് ലക്ഷ്യം. പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവരില്‍ ആവശ്യമുള്ളവരെ കണ്ടെത്തി കൗണ്‍സിലിംഗ് നല്‍കുന്നതിനാണ് ചന്തേര പോലീസ് സ്റ്റേഷനില്‍ കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങിയത്.
ALSO READ: 64 പേർ പീഡനത്തിനിരയാക്കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18 കാരി; അഞ്ചുപേർ അറസ്റ്റിൽ
പരാതിക്കാരുമായുള്ള ആശയ വിനിമയത്തിനിടയില്‍ ഭയം, നിരാശ, മാനസിക സംഘര്‍ഷം തുടങ്ങിയ മാനസിക വിഷമതകള്‍ അനുഭവിക്കുന്നതായി ബോധ്യപ്പെട്ടാല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനാണ് കൗണ്‍സിലിങ്ങിന് നിര്‍ദ്ദേശിക്കുക. ഇതിനായി സ്ഥിരം കൗണ്‍സിലറെയും നിയോഗിച്ചിട്ടുണ്ട്.
പരാതികള്‍ പരിഹരിക്കുന്നതിനോടൊപ്പം മാനസിക പിന്തുണകുടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. പോലീസ് സ്റ്റേഷനില്‍ കൗണ്‍സിലിംഗ് സെന്റിനായി പ്രത്യേകം മുറിയും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്റെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായാണ് കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here