കാസർഗോഡ് കോൺഗ്രസിനകത്തെ തമ്മിൽ തല്ല് അന്വേഷിക്കുന്നതിനായി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി തെളിവെടുപ്പിനായി കാസർഗോഡെത്തി.ഉണ്ണിത്താൻ പൊതുശല്യമാണെന്ന് പരാതി. അന്വേഷണസമിതി ഉണ്ണിത്താനനുകൂലമായി നിൽക്കുന്നതായി ഒരു വിഭാഗം നേതാക്കൾ.കെപിസിസി നിയോഗിച്ച സമിതി അംഗങ്ങളായ കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ എന്നിവർ ബുധനാഴ്ചയാണ് കാസർകോഡെത്തിയത്. ആരോപണ വിധേയരായവരും ഉണ്ണിത്താനെതിരായ പരാതിക്കാരില്‍ ഭൂരിഭാഗവും മൊഴി നൽകാൻ എത്തിയിരുന്നില്ല. സസ്പെൻഷനിലുള്ള മണ്ഡലം പ്രസിഡൻ്റ് പ്രമോദ് പെരിയയുൾപ്പെടെ ചില കോണ്‍ഗ്രസ് നേതാക്കൾ അന്വേഷണ സമിതിക്ക് മുമ്പിലെത്തി.ബാലകൃഷ്ണൻ പെരിയ സമിതിക്ക് കത്ത് കൈമാറി.
also read:വീണ്ടും സതീശനും സുധാകരനും നേര്‍ക്കുനേര്‍; സതീശന്റെ ഏകപക്ഷീയ നീക്കങ്ങളില്‍ അതൃപ്തി
രാജ്മോഹൻ ഉണ്ണിത്താൻ ഡിസിസി യോഗത്തിൽ നേതാക്കളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്.ഉണ്ണിത്താനെ പൊതു ശല്യമായി പ്രഖ്യാപിക്കാൻ കെപിസിസി തയ്യാറാകണമെന്നും കത്തിൽ പറയുന്നു. ഉണ്ണിത്താനെ താങ്ങാനുള്ള ത്രാണി ജില്ലയിലെ കോൺഗ്രസ് കമ്മറ്റിക്കില്ലെന്നും ഉണ്ണിത്താനെതിരായ പരാതി അക്കമിട്ട് നിരത്തിയ കത്തിൽബാലകൃഷ്ണൻ പെരിയ വ്യക്തമാക്കി.
അതേ സമയം അന്വേഷണ സമിതി പക്ഷപാതപരമായ ഇടപെടൽ നടത്തുന്നതായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്. കാസർഗോഡേക്ക് വരുമ്പോൾ സമിതി അംഗങ്ങൾ ആദ്യം എത്തിയത് ഉണ്ണിത്താൻ്റെ വീട്ടിലാണ്. ഇവിടെ നിന്ന് പ്രഭാത ഭക്ഷണവും കഴിച്ചാണ് കാസർഗോഡ് ഡിസിസി ഓഫീസിലെത്തിയത്. ഇതിന് പുറമെ രാജ്മോഹൻ ഉണ്ണിത്താനുമായും ഉണ്ണിത്താൻ അനുകൂലിയായ ഡിസിസി പ്രസിഡണ്ട് പി കെ ഫൈസലുമായും ഇവർ പ്രത്യേകം കൂടിക്കാഴ്ച നടത്തി.
ചിലരിൽ നിന്ന് മാത്രം തെളിവെടുപ്പ് നടത്തിയതിന് പിന്നാലെ അടുത്തിടെയുണ്ടായ ചില സംഭവങ്ങളിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് ഗുരുതരമായ തെറ്റുപറ്റിയതായും മാധ്യമങ്ങൾക്ക് മുന്നിൽ സമിതി അംഗങ്ങൾ പറഞ്ഞിരുന്നു. മുൻ വിധിയോടെ പ്രതികരണം നടത്തിയതും, ഗ്രൂപ്പ് പോരിൽ ഒരു പക്ഷത്ത് നിൽക്കുന്ന ഉണ്ണിത്താൻ്റെ ആതിഥേയത്വം സ്വീകരിച്ചതിലൂടെയും അന്വേഷണ സമിതിയുടെ വിശ്വാസ്യത ഇല്ലാതായെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കാസർകോഡ് കോൺഗ്രസിനകത്ത് പരസ്യമായ തർക്കവും വാക്പോരും തുടങ്ങിയത്. രാജ്മോഹൻ ഉണ്ണിത്താനും കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും പരസ്പരം കൊമ്പു കോർത്തതോടെയാണ് കെ പി സി സി നേതൃത്വം ഇടപെട്ട് രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്.അന്വേഷണ റിപ്പോർട്ട് ഉടൻ കെപിസിസി പ്രസിഡൻ്റിന് കൈമാറുമെന്ന് അന്വേഷണസമിതി അംഗങ്ങൾ പറഞ്ഞു.
also read: ധ്യാനമിരിക്കാന്‍ മോദി ഇന്നെത്തും; കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ വന്‍ സുരക്ഷാസന്നാഹം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here