കാസര്‍ഗോഡ് വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമായി മൂന്നംഗ സംഘം പിടിയില്‍

കാസര്‍ഗോഡ് വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമായി മൂന്നംഗ സംഘത്തെ ബേഡകം പൊലീസ് പിടികൂടി. സംഘത്തില്‍ നിന്ന് നിരവധി വ്യാജ പാസ്‌പോര്‍ട്ടും വ്യാജ സീലുകളും കണ്ടെടുത്തു. തൃക്കരിപ്പൂര്‍ ഉടുംബന്തല സ്വദേശി എം എ അഹമ്മദ് അബ്രാര്‍, എം.എ. സാബിത്ത്, പടന്നക്കാട് കരുവളത്തെ മുഹമ്മദ് സഫ്വാന്‍ എന്നിവരെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ:വിദേശ ഫണ്ടിംഗ് കേസ്; എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഹർഷ് മന്ദറിൻ്റെ വീട്ടിലും ഓഫീസിലും സിബിഐ റൈഡ്

സംഘത്തില്‍ നിന്ന് മൂന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും, വ്യാജ സീലുകളും, വ്യാജ രേഖകള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. പ്രതികളുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു. പൊതുമേഖല- സ്വകാര്യ ബാങ്കുകളുടെയും, നിരവധി ഡോക്ടര്‍മാരുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 37 വ്യാജ സീലുകളാണ് കണ്ടെത്തിയത്. വിവിധ ബാങ്കുകളുടെയും ആശുപത്രികളുടെയും ലെറ്റര്‍ ഹെഡുകളും പിടിച്ചെടുത്തവയിലുണ്ട്.

വ്യാജ രേഖകള്‍ നിര്‍മിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബന്തടുക്ക- കണ്ണാടിത്തോട് സംസ്ഥാനപാതയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതികള്‍ പിടിയിലായത്.

ALSO READ:ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News