പിക്കപ്പ് വാനിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ; നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

കാസർകോട് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പൊലീസിൻ്റെ പിടിയിലായി. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി എൻ പി അസ്കർ അലി കോഴിക്കോട് പന്നിയങ്കര സ്വദേശി സിദ്ദീഖ് എന്നിവരെയാണ് കുമ്പള പൊലീസ് പിടികൂടിയത്. ഇരുവരുടെ കൈയ്യിൽ നിന്നും 4,82,514 പാക്കറ്റ് പുകയില ഉൾപ്പന്നങ്ങൾ പിടി കൂടി. മൊഗ്രാലിൽ വെച്ചാണ് അസ്കറിനെ പിടികൂടിയത്.

പിക്കപ്പ് വാനിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. കർണ്ണാടകയിൽ നിന്നു കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. സിദ്ദീഖലിയെ കുമ്പള ദേശീയ പാതയിൽ വെച്ചാണ് പിടിച്ചത്.പുകയില ഉൽപ്പന്നങ്ങൾ പിക്കപ്പ് വാനിൽ കടത്താനായിരുന്നു ശ്രമം. രണ്ടിടങ്ങളിൽ നിന്ന് പിടിയിലായ പുകയില ഉൽപ്പന്നങ്ങൾക്ക് 50 ലക്ഷം രൂപ വില വരും.

also read: പത്തനംതിട്ടയില്‍ വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ

അതേസമയം എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ മദ്യം പിടിച്ചെടുത്തു.കൊച്ചിയിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് 4 ലിറ്റർ മദ്യം പിടികൂടിയത്.ബീവറേജസ് കോർപ്പറേഷൻ വെയർഹൗസ് ഓഫീസിൽ, ചുമതലയുണ്ടായിരുന്ന 2 എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്നാണ് മദ്യം പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News