കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ; നാളെ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും

കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി. പുതിയ സർവീസ് ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിർവഹിക്കും. നാളെ സ്‌പെഷ്യൽ സർവീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സർവീസ് 3.10ന് തിരുവനന്തപുരത്ത് എത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു രാത്രി 12.40ന് മംഗലാപുരം എത്തും. ബുധനാഴ്ച ദിവസങ്ങളിൽ സർവീസ് ഉണ്ടാവില്ല.

Also Read: ‘പെറുക്കികൾ’ എന്ന പ്രയോഗം സംഘപരിവാർ പശ്ചാത്തലത്തിൽ നിന്ന് വരുന്നതാണ്, ജയമോഹന്റെ അസ്വസ്ഥതയാണ് ഞങ്ങളുടെ മഹത്വം: എം എ ബേബി

പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ ജൻ ഔഷധി സെന്റർ ഉത്ഘാടനവും നാളെ നടക്കും. കേരളത്തിൽ ജൻ ഔഷധി സെന്റർ പ്രവർത്തിക്കുന്ന ഏക റെയിൽവേ സ്റ്റേഷൻ ആയി ഇതോടെ പാലക്കാട് മാറും.

Also Read: സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News