കാശ്മീർ വാഹനാപകടം: മരിച്ചവർക്ക് അനുശോചനമറിയിച്ച് മന്ത്രി എം ബി രാജേഷ്

കശ്മീരിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ച് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. അപകടത്തിൽ പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, വിഘ്നേഷ്, രാഹുൽ എന്നിവരാണ് മരിച്ചത്.

also read: പി എം പോഷൺ പദ്ധതി; പുതിയ വ്യവസ്ഥകൾ കേന്ദ്ര ധനമന്ത്രാലയം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി

‘കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, വിഘ്നേഷ്, രാഹുൽ എന്നിവരുടെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ഇന്നലെ ഈ വിവരം അറിഞ്ഞയുടൻ തന്നെ ആവശ്യമായ നടപടി സ്വീകരിക്കാനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള അടിയന്തര ഇടപെടൽ നടത്താനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയുമായും ഡൽഹിയിലെ റസിഡന്റ് കമ്മിഷണറുമായും ഇന്നലെ മുതൽ ഞാൻ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. മുന്നംഗ ഉദ്യോഗസ്ഥ സംഘത്തെ അപകടസ്ഥലത്തേക്ക് കേരളം അയച്ചിട്ടുണ്ട്. അവർ കശ്മീരിലെത്തി ജില്ലാ ഭരണകൂടവുമായി ഉൾപ്പെടെ ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിക്കുകയാണ്. ഇവരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ അവസാനഘട്ടത്തിലാണ്. ശ്രീനഗറിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് അപകടം നടന്നയിടം. പോസ്റ്റ്മോർട്ടം പൂർത്തിയാക്കുന്നതിന് അനുസരിച്ച് മൃതദേഹങ്ങൾ സംസ്ഥാനസർക്കാരിന്റെ ചെലവിൽ നാട്ടിലെത്തിക്കും. മരിച്ചവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ’ – മന്ത്രി എം ബി രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അനുശോചനം അറിയിച്ചു.

also read: നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സമഗ്ര അന്വേഷണം വേണം; അതിജീവിതയുടെ ഹര്‍ജിയില്‍ വിധി നാളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News