കാശ്മീരിലെ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരിച്ച മനോജിന് ജന്മനാടിന്റെ യാത്രാമൊഴി. കാശ്മീരില്‍ നിന്ന് നാട്ടിലെത്തിച്ചു മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു. നൂറുകണക്കിന് ആളുകളാണ് മനോജിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നത്. ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് ഒരു ഗ്രാമം ഒന്നാകെ കാത്തിരിക്കുമ്പോഴാണ് നാടിനെ കണ്ണീരിലാഴ്ത്തി മനോജ് യാത്രയായത്.
Also Read : ഇനി ജനമനസുകളില്‍; കണ്ണീരോര്‍മയായി കാനം
കശ്മീരിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ രാവിലെ മരണം സംഭവിച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക മുഖാന്തരം ഒരുക്കിയ ആംബുലന്‍സില്‍ ചിറ്റൂരിലെത്തിച്ചു.
Also Read : ഉത്തർ പ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ എട്ടുപേർ വെന്തുമരിച്ചു
വീട്ടില്‍ തന്നെയാണ് പൊതുദര്‍ശനം ഉണ്ടായിരുന്നത്. ശേഷം നൂറുകണക്കിന് ആളുകളുടെ അകമ്പടിയോടെ തന്റെ സുഹൃത്തുക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മന്തക്കാട് പൊതുശ്മശാനത്തിലേക്ക്. ഒടുവില്‍ ആത്മസുഹൃത്തുക്കള്‍ക്കൊപ്പം തന്നെ ഗായത്രി പുഴയുടെ തീരത്ത് ചിതയൊരുങ്ങി ആ നാട് മനോജിന് വിട നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here