കശ്മീരില്‍ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍

കശ്മീരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഏകോപനത്തിന് മന്ത്രി എം ബി രാജേഷിനെ ചുമതലപ്പെടുത്തി. കാര്യങ്ങള്‍ വേഗത്തിലാക്കുവാന്‍ നോര്‍ക്കയുടെ മൂന്നംഗ സംഘം ശ്രീനഗറില്‍ എത്തി.

ചിറ്റൂര്‍ ഗ്രാമത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ വാര്‍ത്തയാണ് കശ്മീരിലെ സോജില ചുരത്തില്‍ നിന്ന് ഇന്നലെ പുറത്ത് വന്നത്. വിനോദ യാത്രക്ക് പോയ ചിറ്റൂര്‍ സ്വദേശികളായ 4 സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 5 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അപകട വിവരം പുറത്തറിഞ്ഞത് മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വേഗത്തില്‍ ഇടപെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഏകോപനത്തില്‍ മന്ത്രി എം ബി രാജേഷിനെയും ചുമതലപ്പെടുത്തി.

Also Read: ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കുള്ള ജി.എസ്.ടി: ഓര്‍ഡിനന്‍സ് ഇറക്കും; മന്ത്രിസഭാ യോഗം തീരുമാനങ്ങള്‍

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്‌സിന്റെ മൂന്നംഗ സംഘം ദില്ലിയില്‍ നിന്ന് ശ്രീനഗറിലേക്ക് എത്തി. മൃതദേഹങ്ങള്‍ ശ്രീനഗറില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. കാലാവസ്ഥ അനുകൂലമായാല്‍ മൃതദേഹം ഇന്ന് അര്‍ധരാത്രിയോടെയോ നാളെ രാവിലെയോടെയോ നാട്ടിലെത്തിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

ഇക്കഴിഞ്ഞ 30-നാണ് സുഹൃത്തുക്കളായ രാഹുല്‍, സുധീഷ്, അനില്‍, വിഘ്നേശ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം കാഷ്മീരിലേക്ക് വിനോദ യാത്രയ്ക്ക് ചിറ്റൂരില്‍ നിന്ന് പോകുന്നത്. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News