69ാമത് ദേശീയ പുരസ്കാര പ്രഖ്യാപനത്തിന് പല തരത്തിലുള്ള വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്ന് ഉയരുന്നത്. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ് ലഭിച്ചതിനു പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ താത്പര്യമാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അത്തരം അഭിപ്രായങ്ങള്‍ക്ക് ശക്തി പകരുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
ALSO READ: തുവ്വൂര്‍ കൊലപാതകം; തെളിവെടുപ്പിനിടെ സംഘര്‍ഷം; പ്രതിയെ മര്‍ദിക്കാന്‍ ശ്രമം
വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ അവാർഡുകളുടെ വില കളയരുതെന്നാണ് സ്റ്റാലിന്‍റെ പ്രതികരണം. സിനിമാ നിരൂപകര്‍ തള്ളിക്കളഞ്ഞ ഒരു ചിത്രത്തിന് ദേശീയ അവാർഡ് നൽകിയത് അത്ഭുപ്പെടുത്തി. സിനിമാ-സാഹിത്യ പുരസ്‌കാരങ്ങളിൽ രാഷ്ട്രീയം ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘കടൈസി വിവസായി’യുടെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളായ വിജയ് സേതുപതി, മണികണ്ഠൻ എന്നിവരെയും മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട ശ്രേയാഘോഷൽ, പ്രത്യേക ജൂറി പുരസ്‌കാരം നേടിയ സംഗീതസംവിധായകൻ ശ്രീകാന്ത് ദേവ, മികച്ച വിദ്യാഭ്യാസ ചലച്ചിത്ര വിഭാഗത്തിൽ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ‘സിർപ്പി’കളുടെ അണിയപ്രവർത്തകരെയും എം.കെ സ്റ്റാലിൻ അഭിനന്ദിച്ചു.
ALSO READ:റെസ്ലിംഗ് താരം ബ്രേ വയറ്റ് അന്തരിച്ചു: കരിയറിലേക്ക് തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് വിയോഗം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here