കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘനടക്ക് വിധേയം. അതുകൊണ്ട് തന്നെ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാരിന് സാധ്യമാണ്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജമ്മു കശ്മീരിന് പ്രത്യേക ആഭ്യന്തര പരമാധികാരം ഇല്ല. ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലികം. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് സൃഷ്ടിച്ച താല്‍ക്കാലിക സംവിധാനം മാത്രമാണ് ആര്‍ട്ടിക്കിള്‍ 370. ആര്‍ട്ടിക്കിള്‍ 370 നിലനില്‍ക്കില്ല എന്ന രാഷ്ട്രപതിയുടെ പ്രഖ്യാപനം നിലനില്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിധി പതിനാറ് ദിവസം നീണ്ട വാദത്തിനൊടുവില്‍.
ALSO READ: 28-ാമത് ചലച്ചിത്ര മേള: മൂന്ന് ചിത്രങ്ങൾക്ക് മാറ്റം
അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ മൂന്നൂ വിധികള്‍. ജസ്റ്റിസ് സഞ്ജീവ് ഖന്ന രണ്ടു വിധികളോട് യോജിച്ചു. ജസ്റ്റിസ് കൗള്‍ ഒരു വിധിയോടും യോജിച്ചു. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടുന്നില്ല. രണ്ട് ജഡ്ജിമാര്‍ പ്രത്യേക വിധി എഴുതി. ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച് രണ്ട് പേര്‍. വിധി കേന്ദ്ര സര്‍ക്കാരിനേ നിര്‍ണായകം. എല്ലാ തീരുമാനങ്ങളും എതിര്‍ക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here