കശ്മീരിലെ തൊഴിലാളി ക്യാമ്പിലെ വെടിവെയ്പ്പ്; ആയുധധാരികളായ ഭീകരവാദികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജമ്മുകശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ തൊഴിലാളികളുടെ ക്യാമ്പിൽ ഭീകരാക്രമണം നടന്ന് ദിവസങ്ങൾക്ക് ശേഷം ആയുധധാരികളായ തീവ്രവാദികളെ കാണിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. ദൃശ്യത്തിൽ അമേരിക്കൻ നിർമ്മിത എം4 കാർബൈനും എകെ 47 ഉം  പിടിച്ചുകൊണ്ടുള്ള ആയുധധാരികളായ തീവ്രവാദികളെയാണ് കാണാനാകുക. ആയുധങ്ങളുമായി  ഷാളുകൾ ധരിച്ച താടിയുള്ള തീവ്രവാദികളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ദൃശ്യങ്ങളിൽ തീവ്രവാദികളുടെ മുഖം ദൃശ്യമാണ്, എന്നാൽ  ഒക്ടോബർ 20 ലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നത് ആക്രമണകാരികൾ മുഖം മറച്ചിരുന്നുവെന്നാണ്. ഏഴ് പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത് എകെ റൈഫിൾ ഉപയോഗിച്ചാണോയെന്ന് ഇനിയും കണ്ടെത്താനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

also read: ദില്ലിയിൽ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്; അധ്യാപകർക്കും ബാധകം

ഞായറാഴ്‌ച  നടന്ന ആക്രമണത്തിൽ ഒരു ഡോക്ടറും ആറ് തൊഴിലാളികളും ആണ് കൊല്ലപ്പെട്ടത്. പ്രദേശവാസികളും അല്ലാത്തവരുമായ തൊഴിലാളികളുടെ സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുയ്ക്കായിരുന്നു.  മരിച്ചവരിൽ ഡോക്ടർ ഷാനവാസ് ദാർ, ഫഹീം നസീർ, കലീം, മുഹമ്മദ് ഹനീഫ്, ശശി അബ്രോൾ, അനിൽ ശുക്ല, ഗുർമീത് സിംഗ് എന്നിവരും ഉൾപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News