ജനാധിപത്യ കശാപ്പിന് കനത്ത പ്രഹരം നല്‍കി കശ്മീരികള്‍; ബിജെപിയെ അകറ്റി നിര്‍ത്തിയത് 2019 ഓര്‍മയുള്ളതിനാല്‍

Jammu-Kashmir-2019

അടിയന്തരാവസ്ഥയ്ക്ക് ശേഷം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ കശാപ്പ് ആയിരുന്നു ജമ്മു കശ്മീരില്‍ അഞ്ചു വര്‍ഷം മുമ്പുണ്ടായത്. 2019ല്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറി മാസങ്ങള്‍ക്കകമായിരുന്നു അന്ന് പുതുതായി മന്ത്രിസഭയിലെത്തിയ അമിത് ഷാ ജമ്മു കശ്മീരിനെ വെട്ടിമുറിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയത്. ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണത്തിന് കീഴില്‍ കൊണ്ടുവന്ന അത്യപൂര്‍വ സംഭവമായിരുന്നു അത്.

Read Also: വോട്ടെണ്ണല്‍ തുടങ്ങുംമുമ്പ് വിജയാഘോഷവും മധുരവിതരണവും; ഹരിയാനയില്‍ കോണ്‍ഗ്രസിന് വിനയായത് അമിത ആത്മവിശ്വാസമോ?

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും മുന്‍മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഒന്നടങ്കം വീട്ടുതടങ്കലിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തു. സിപിഐഎം നേതാവ് യൂസുഫ് തരിഗാമി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സൗകര്യങ്ങള്‍ വിച്ഛേദിച്ചു. കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മറ്റൊരു അടിയന്തരാവസ്ഥയായി കശ്മീരികള്‍ക്ക് ഇത്.

മാസങ്ങളോളം ഈ സ്ഥിതിയായിരുന്നു. ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് ഘട്ടത്തില്‍ പോലും ഇന്റര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചില്ല. കശ്മീരികള്‍ ദുരിതപര്‍വം താണ്ടിയ ദിനങ്ങളായിരുന്നു അത്. അക്കാര്യങ്ങളെല്ലാം നല്ലതുപോലെ ഓര്‍മയുള്ളതിനാലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അവര്‍ അകറ്റിനിര്‍ത്തിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News