വഖഫ് ബിൽ പാസാകണമെന്നാണ് ലീഗിന് ആഗ്രഹം; മുനമ്പത്തേത് അതിനുള്ള ഗൂഢ നീക്കമെന്ന് കാസിം ഇരിക്കൂർ

KASIM IRIKKOOR

മുനമ്പത്ത് ഇപ്പോൾ നടക്കുന്നത് പാർലമെന്റ് പരിഗണിക്കുന്ന വഖഫ് ബിൽ പാസ്സാക്കാനുള്ള നീക്കമെന്നും 2022 ന് ശേഷം ആർക്കും വഖഫ് ബോർഡ്‌ നോട്ടീസ് അയച്ചിട്ടില്ലെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. നോട്ടീസ് അയച്ച പന്ത്രണ്ടിൽ 2 പേര് മാത്രമാണ് മുനമ്പത്ത് താമസിക്കുന്നത്. 2022 വരെ മുസ്‌ലിം ലീഗിന് വഖ്ഫ് വിഷയത്തിൽ നിലപാട് ഉണ്ടായിരുന്നു.

യുഡിഎഫ് സർക്കാരുകളിൽ ലീഗ് ആണ് വഖഫ് കൈകാര്യം ചെയ്തിരുന്നത്. പ്രതിപക്ഷ നേതാവ് എന്തിന്‍റെ അടിസ്ഥാനത്തിൽ ആണ് മുനമ്പത്തേത് വഖഫ് സ്വത്ത്‌ അല്ല എന്ന് പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കാസിം ഇരിക്കൂർ പറഞ്ഞു.

ALSO READ; സജി ചെറിയാനെതിരായ അന്വേഷണം സ്വാഭാവിക നിയമ നടപടി; മറ്റ് വ്യാഖ്യാനങ്ങൾ അടിസ്ഥാന രഹിതം: ടിപി രാമകൃഷ്ണൻ

ബാംഗ്ലൂരിൽ നടന്ന ജെപിസി യോഗത്തിൽ ഹൈബി ഈഡന്‍റെ പിന്തുണയോടെ ചില മെത്രാന്മാർ എത്തി. മുനമ്പത്തെ ഭൂമി ഫാറൂഖ് കോളേജ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. 2003 ലെ ഹൈക്കോടതി വിധിയിൽ മുനമ്പത്തേത് വഖഫ് ആണെന്നും നികുതി പിരിക്കരുതെന്നും പറയുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ഫാറൂഖ് കോളേജ് എന്തുകൊണ്ടാണ് രംഗത്ത് വരാത്തതെന്നും അദ്ദേഹം ചോദിച്ചു. ഫാറൂഖ് കോളേജ് നടത്തിയത് വൻ അഴിമതിയാണെന്നും ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് നേതൃത്വം നൽകുന്നത് മുസ്‌ലിം ലീഗാണെന്നും ഇരിക്കൂർ ആരോപിച്ചു.

ALSO READ; മനുഷ്യ-വന്യജീവി സംഘര്‍ഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കര്‍മ്മ പദ്ധതി

വഖഫ് ബിൽ പാസ്സാകണം എന്നാണ് ലീഗിന് ആഗ്രഹം. മുനമ്പത്തേത് വഖഫ് ബിൽ പാസാക്കാനുള്ള ഗൂഢ നീക്കമാണ്. വഖഫ് ബോർഡ്‌ നിയമനം പിഎസ്സിക്ക് വിടണമെന്ന് പറഞ്ഞപ്പോൾ പ്രതിഷേധിച്ചവരാണ് ഇപ്പോൾ മുനമ്പത്തേത് വഖഫ് അല്ല എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. 67 റിസോർട്ടുകൾ മുനമ്പത്തുണ്ട്. സർക്കാർ വിഷയം പരിഹരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News