വിവാഹത്തിന് മുമ്പ് രാജകുടുംബം കെയ്റ്റിനെ വന്ധ്യതാ പരിശോധനക്ക് വിധേയയാക്കി

2011-ലാണ് വില്യം രാജകുമാരനും കെയ്റ്റ് മിഡില്‍ടണും വിവാഹിതരായത്.
രാജകീയ പദവിക്ക് പുറത്തുള്ള വധുവിനെ തെരഞ്ഞെടുത്തതിനാല്‍, ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള അസാധാരണമായ ചില നടപടിക്രമങ്ങളാണ് കേയ്റ്റ് നേരിട്ടതെന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. വില്യമുമായുള്ള വിവാഹത്തിനുമുമ്പ് കേയ്റ്റ് മിഡില്‍ടണിനെ വന്ധ്യതാ പരിശോധനയ്ക്ക് വിധേയയാക്കിയതായാണ് പുറത്തുവരുന്ന വിവരം. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഭാവി വധുവിന് സാധിക്കുമോ എന്ന് കണ്ടെത്താനുള്ള പരിശോധനയാണ് നടത്തിയതെന്ന് ടോം ക്വിന്‍ എഴുതിയ ‘Gilded Youth: An Intimate History of Growing Up in the Royal Family’ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കെയ്റ്റിന് കഴിയില്ലായിരുന്നുവെങ്കില്‍ വിവാഹം മുടങ്ങുമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ലെന്നും പുസ്തകം പറയുന്നു. 1981-ല്‍ ചാള്‍സുമായുള്ള വിവാഹത്തിന് മുമ്പ് ഡയാന രാജകുമാരിക്കും ഇതേ മെഡിക്കല്‍ പരിശോധനകള്‍ നടത്തേണ്ടി വന്നതായും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News