കാതലിന് ഇന്ത്യൻ പനോരമയിൽ വൻ വരവേൽപ്പ്

മമ്മൂട്ടി ചിത്രം കാതൽ; ദ കോർ എന്ന ചിത്രത്തിന് ഇന്ത്യൻ പനോരമയിൽ വൻ വരവേൽപ്പ്. ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് നിറകയ്യടികളോടെയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്.

തീയറ്ററില്‍ ലഭിച്ചതു പോലെ വലിയ സ്വീകരണമാണ്‌ ചിത്രത്തിന് ഗോവയിലും ലഭിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിവർ സിനിമ കാണാൻ ഗോവയിലെത്തിയിരുന്നു.

ALSO READ: ഗാസയിലേക്കുള്ള സഹായവുമായി വീണ്ടും കുവൈറ്റ്

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് ജ്യോതിക എത്തിയിരിക്കുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കാതലിൽ. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് ആണ് തിരക്കഥ എഴുതിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം വേഫെറർ ഫിലിംസാണ് വിതരണത്തിച്ചത്.

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2, സുധാൻഷു സരിയ സംവിധാനം ചെയ്ത സനാ തുടങ്ങിയ ചിത്രങ്ങളും ഇന്നലെ ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. മയാൻ റിപ്പ് സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം ദ അതർ വിഡോ, വ്രെ​ഗാസ് ഭനുതേജ സംവിധാനം ചെയ്ത അന്ത്ര​ഗോജി എന്നീ ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാ​ഗത്തിൽ പ്രദർശനത്തിനെത്തിയ മറ്റ്‌ ചിത്രങ്ങൾ.

ALSO READ:അപവാദ പ്രചരണത്തിന്റെ പിന്നില്‍ ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ കോടാലിപ്പിടികൾ; മന്ത്രി അഹമ്മദ് ദേവർകോവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration