“നല്ല സിനിമ, ഞെട്ടിച്ചുകളഞ്ഞു കാതൽ ” അഭിപ്രായം പങ്കുവച്ച് ബേസില്‍ ജോസഫ്

സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് കാതൽ. ചിത്രീകരണം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമായ ചിത്രമാണിത്.  ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട സംവിധായകന്‍ ബേസില്‍ ജോസഫ് ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ചു. തിയറ്ററില്‍ നിന്ന് ചിത്രം കണ്ടിറങ്ങിയ ബേസില്‍ യുട്യൂബ് ചാനലുകാരോടാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

also read: ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല: സുപ്രീം കോടതി

“നല്ല സിനിമയായിരുന്നു. ഉഗ്രന്‍. ഞെട്ടിച്ചുകളഞ്ഞു. ഭയങ്കര സമകാലിക പ്രസക്തിയുള്ള വിഷയമാണ്. ഗൗരവമുള്ളതും സെന്‍സിറ്റീവ് ആയതുമായ വിഷയം. വളരെ വൃത്തിയായിട്ട് എടുത്തിട്ടുമുണ്ട്. മമ്മൂക്കയും ജ്യോതിക മാമും ജിയോ ചേട്ടനും പോള്‍സണ്‍, ആദര്‍ശ് എല്ലാവരും കൈയടി അര്‍ഹിക്കുന്നു. ഇങ്ങനെ ഒരു സിനിമ ചെയ്യാനുള്ള മനസ് കാണിക്കുക എന്നത് തന്നെ വലിയ നേട്ടമാണ്. സിനിമ കാണുമ്പോള്‍ ഇമോഷണല്‍ ആവും. റിലേറ്റ് ചെയ്യാന്‍ പറ്റും”, ബേസില്‍ പറഞ്ഞു.

also read: അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം ഉയർന്നു; ഒഴുക്കിൽപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് ആദ്യദിനം വന്‍ പോസിറ്റീവ് അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിലെ നായിക. ആദ്യമായാണ് മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News