കാത്തിരിപ്പിനൊടുവിൽ ‘കാതൽ’; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ’ റിലീസിനൊരുങ്ങുന്നു. 2022 നവംബറിൽ ചിത്രീകരണം അവസാനിച്ച ചിത്രം നവംബർ 23 ന് തീയേറ്ററുകളിലെത്തും. ഡിസംബർ എട്ടിന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2009ല്‍ പുറത്തിറങ്ങിയ ‘സീതാകല്യാണ’മാണ് ജ്യോതികയുടേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.

ALSO READ: ഛത്തിസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വധിച്ചു

മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ്. ചിത്രത്തിൽ മാത്യു ദേവസിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാത്യുവിന്റെ പങ്കാളിയായാണ് ജ്യോതിക എത്തുക.

ALSO READ: ആഡ് ബ്ലോക്കർ ആപ്പുകൾ കൊണ്ട് ഇനി കാര്യമില്ല; നിയമങ്ങൾ കർശനമാക്കി യൂട്യൂബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News