അമ്മത്തൊട്ടിലിൽ പുതിയ അഥിതിയായി പൊൻ ‘കതിർ ‘ എത്തി

new baby born

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ഒരു ആൺകുഞ്ഞു കൂടി അതിഥിയായി എത്തി. ബുധൻ രാതി 10.30 ഓടു കൂടി 6 ദിവസം പ്രായമുള്ള ആൺ കുഞ്ഞാണ് എത്തിയത്. പുതിയ അതിഥിയ്ക്ക് ‘കതിർ ‘എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഇതുവരെയായി 606 കുട്ടികളാണ് പൊറ്റമ്മമാരുടെ പരിചരണയ്ക്കായി എത്തിയത്.

Also read:തൃശൂർ – കുറ്റിപ്പുറം റോഡിൻ്റെ അറ്റകുറ്റപ്പണിയിൽ വീഴ്ച്ച വരുത്തി; കെഎസ്ടിപി എക്സിക്യുട്ടീവ് എഞ്ചിനിയർക്ക് സസ്പെൻഷൻ, നടപടി മന്ത്രി മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശത്തിൽ

അഥിതിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുട്ടികളെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. പൂർണ്ണ ആരോഗ്യയായ കുഞ്ഞു സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.

Also read:കോട്ടയം കോടതിയിലെ 28 അഭിഭാഷകര്‍ക്ക് എതിരായ കോടതിയലക്ഷ്യ കേസ്; അഭിഭാഷകരുടെ  മാപ്പപേക്ഷ ഉപാധിയോടെ അംഗീകരിച്ച് ഹൈക്കോടതി

2024 ഇതുവരെയായി തിരുവനന്തപുരം അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 12 മത്തെ കുട്ടിയാണ്.2024 വർഷത്തിൽ ഇതുവരെയായി 33 കുഞ്ഞുങ്ങളാണ് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയിൽ നിന്നും യാത്രയായത്. പുതിയ ഭരണസമിതി വന്നതിനു ശേഷം 89 പേരും. കുട്ടികളുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News