കതിര്‍ അവാര്‍ഡ്; മികച്ച പരീക്ഷണാത്മക കര്‍ഷകന്‍ പി ബി അനീഷ്

വയസ്സ് -42 സ്വദേശം കണ്ണൂര്‍ ഉദയഗിരി പഞ്ചായത്തിലെ താബോര്‍ വിദ്യാഭ്യാസം – എം എ ഹിസ്റ്ററി അമ്മ മേരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കുട്ടിക്കാലം മുതല്‍ക്ക് കൃഷിയില്‍ സജീവം ഇപ്പോള്‍ സ്വന്തമായി 5 ഏക്കറിലും പാട്ടത്തിനെടുത്ത 30 ഏക്കറിലും കൃഷിചെയ്യുന്നു. 30 ഇനം ചക്കകള്‍, 40 ഇനം പഴങ്ങള്‍, മത്സ്യം, 110 പശുക്കള്‍ ജാതി, ഏലം , കുരുമുളക് എന്നിങ്ങനെ ഒട്ടേറെ ഇനങ്ങളുണ്ട്. കൃഷിയിടത്തില്‍ രണ്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജലസേചന സംവിധാനം ഓട്ടോമാറ്റിക് ആണ്. മണ്ണില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. കൃഷിഭൂമിയുടെ വെളളത്തിന്റെ ആവശ്യകത സെന്‍സറുകള്‍ തിരിച്ചറിയും. അതിന് അനുസൃതമായി
ഓട്ടോമാറ്റിക് ആയി ജലസേചന സംവിധാനം പ്രവര്‍ത്തിക്കും. മത്സ്യക്കുളത്തിലെ തീറ്റവിതരണവും ഓട്ടോമാറ്റിക് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് കാലാവസ്ഥാ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

Also Read: എനിക്ക് കേരളത്തോടുള്ള സ്നേഹം ലോകം മനസ്സിലാക്കാൻ ഞാൻ ഇംഗ്ലീഷിൽ സംസാരിക്കാം; കേരളീയം വേദിയിൽ കമൽ ഹാസൻ

5 കിലോമീറ്റര്‍ പരിധിയില്‍ അഞ്ച് ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍ക്കാന്‍ സാധിക്കും അയല്‍വാസികളായ 30 കര്‍ഷകര്‍ക്ക് അനീഷ് കാലാവസ്ഥാ മുന്നറിയിപ്പ് ഡാറ്റകള്‍ ദിവസവും കൈമാറുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ പുരസ്‌കാരം സമ്മിശ്ര കര്‍ഷകനുളള ടാറ്റാ പുരസ്‌കാരം സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷരശ്രീ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ ആരോഗ്യവകുപ്പില്‍ നഴ്‌സ് ആണ്. മകന്‍ ആറാം ക്ലാസിലും മകള്‍ 4ാം ക്‌ളാസിലും പഠിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News