കതിര്‍ അവാര്‍ഡ്; മികച്ച ജൈവകര്‍ഷകന്‍ ഡി രാജന്‍ബാബു

വയസ്സ് -73 വിദ്യാഭ്യാസം – 9ാം ക്ലാസ് സ്വന്തമായി ആകെയുളളത് 40 ഏക്കര്‍ സ്ഥലം നാട്ടിലെ സമ്പന്നരില്‍ നിന്ന് പാട്ടത്തിനെടുത്ത 4 ഏക്കര്‍ സ്ഥത്ത് കൃഷി ചെയ്യുന്നു. കുട്ടിക്കാലം മുതല്‍ക്കേ കര്‍ഷകനാണ് കായംകുളം ചെറക്കുളങ്ങരയില്‍ ബേബി അച്ചായന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ദിവസവും പതിനെട്ട് മണിക്കൂര്‍ കൃഷിചെയ്യുന്നതായി ഈ കര്‍ഷകന്‍ പറയുന്നു. അച്ഛന്‍ ദാമോദരന്‍ അണ് കൃഷിയിലെ ഗുരു സ്വന്തമായി നിര്‍മിക്കുന്ന ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. നാശമായ പഴവര്‍ഗ്ഗങ്ങളാണ് പ്രധാന ജൈവവളക്കൂട്ട്.
കായം കുളത്തെ പഴക്കടക്കാരില്‍ നിന്ന് നാശമായ. പഴങ്ങള്‍ ശേഖരിക്കും. കട ഉടമകള്‍ വാഹനങ്ങളില്‍ രാജന്‍ ബാബുവിന്റെ കൃഷിയിടത്തില്‍ പഴമാലിന്യങ്ങള്‍ എത്തിക്കും. ഈ മാലിന്യം രാജന്‍ ബാബുതന്നെ ജൈവവളമാക്കി മാറ്റുന്നു.

Also Read: കതിര്‍ അവാര്‍ഡ്; മികച്ച കര്‍ഷക ലില്ലിമാത്യു

ഈ വളക്കൂട്ടാണ് രാജന്‍ബാബുവിനെ വ്യത്യസ്തനാക്കുന്നത്. രാജന്‍ ബാബുവിന്റെ കൃഷിരീതി കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഈ കൃഷിരീതിയുടെ പ്രത്യേകത കണക്കിലെടുത്ത് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനും ഭാരതി ദാമോദരന്‍ ഫൗണ്ടേഷനും കേരളത്തിലെ മികച്ച ജൈവകര്‍ഷകനുളള പുരസ്‌കാരങ്ങള്‍ നല്കി രാജന്‍ ബാബുവിനെ ആദരിച്ചു. ഉപ്പുവെളളത്തിന്റെ സാന്നിധ്യം ഉളളതിനാല്‍ നെല്‍കൃഷി സാധ്യമല്ല. വാഴ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍, വെറ്റില എന്നുതുടങ്ങി ഒട്ടേറെ ഉല്പന്നങ്ങള്‍ കൃഷിചെയ്യുന്നു. കായംകുളത്ത് രാജന്‍ബാബുവിന് സ്വന്തമായി ഒരു കടയുണ്ട്. കാര്‍ഷികോല്പന്നങ്ങള്‍ കടയിലൂടെ വിറ്റഴിക്കുന്നു. കൃഷിയില്‍ നിന്ന് ജീവിക്കാനുളളത് ഉണ്ടാക്കുന്നു കാര്യമായ ലാഭം ഇല്ല. ഭാര്യയും മൂന്ന് മക്കളും ഉണ്ട്. ഒരു മകന്‍ കൂലിപ്പണിക്കാരനാണ്. മറ്റുളളവരും നല്ല അവസ്ഥയില്‍ അല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News